മുംബൈ : പ്രണയം നിരസിച്ച സുഹൃത്തിനെ കുടുക്കാന്‍ അദ്ദേഹത്തിന‍്റെ പേരില്‍ വ്യാജ ഇമെയിലുണ്ടാക്കി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ബോംബ് ഭീക്ഷണി അയച്ച യുവ സോഫ്റ്റ്വെയര്‍ എഞ്ചിനിയര്‍ പിടിയില്‍. കമ്പ്യൂട്ടറില്‍ അതിവിദഗ്ദയായ 30 കാരി അയച്ച 32 സന്ദേശങ്ങളില്‍ ഒരിക്കല്‍ മാത്രമുണ്ടായ ഒരു പിഴവാണ് അഹമ്മദാബാദ് പോലീസിനെ പ്രതിയിലേക്കെത്താനുള്ള പിടിവള്ളിയായത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സർഖേജിലെ ജനീവ ലിബറൽ സ്കൂൾ, ഒരു സിവിൽ ആശുപത്രി എന്നിവ ഉള്‍പ്പെടെ ഗുജറാത്തില്‍ മാത്രം 21 പ്രധാന സ്ഥലങ്ങളില്‍ വിവിധ ദിവസങ്ങളില്‍, 11 സംസ്ഥാനങ്ങളില്‍ പല ഘട്ടങ്ങളിലായി വിവിഐപി സന്ദര്‍ശനത്തിന് തോട്ടുമുമ്പ് സന്ദേശം എത്തി. ഒടുവില്‍ അഹമ്മദാബാദ് പോലീസാണ് റെനെ ജോഷില്‍ഡ എന്ന മുപ്പത് വയസുകാരിയിലെത്തുന്നത്. വ്യാജ ഇ മെയില്‍ ഐഡിയും സ്വന്തം ഐഡിയും ഒരേസമയം ഒരേ കമ്പ്യുട്ടറില്‍ തുറന്നതാണ് ജോഷില്‍ഡയെ കുടുക്കിയത്. സുഹൃത്തായ ദിവിജ് പ്രഭാകര്‍ പ്രണയം നിരസിച്ചതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് മൊഴി.