ന്യൂഡൽഹി: നിരന്തരമായി വീട്ടിൽ ഉണ്ടാകുന്ന വഴക്കിൽ മനംനൊന്ത് 27കാരിയായ യുവതി ജീവനൊടുക്കി. ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്റെ കാമുകന് മരണത്തെക്കുറിച്ച് രണ്ട് വിഡിയോകൾ റെക്കോർഡുചെയ്‌ത് അയയ്ക്കുകയും ചെയ്തിരുന്നു യുവതി. ഇതിൽ യുവതി അയാളോട് ക്ഷമാപണം നടത്തുന്നുണ്ട്. പാലൻപൂരിലെ താജ്‌പുര മേഖലയിൽ സഹോദരിയോടൊപ്പം താമസിച്ചിരുന്ന ബ്യൂട്ടി സലൂൺ നടത്തിയിരുന്ന രാധ എന്ന യുവതിയാണ് ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുൻപ് തന്റെ കാമുകന് രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള രണ്ട് വിഡിയോ റെക്കോർഡു ചെയ്‌തിരുന്നു. ഡിസംബർ 16 തിങ്കളാഴ്ചയാണ് രാധയെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ‘ദയവായി എന്നോട് ക്ഷമിക്കൂ, നിങ്ങളെ അറിയിക്കാതെ ഞാൻ ഒരു തെറ്റായ നടപടി സ്വീകരിക്കുന്നു, സങ്കടപ്പെടരുത്. നിങ്ങളുടെ ജീവിതം, എപ്പോഴും സന്തോഷമായിരിക്കുക, ഞാൻ ആത്മഹത്യ ചെയ്തുവെന്ന് കരുതരുത് ഞാൻ വീടും വഴക്കും കൊണ്ട് മടുത്തു’ എന്നിങ്ങനെയാണ് വിഡിയോയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പാലൻപൂർ പോലീസ് ആശുപത്രിയിൽ എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിഡിയോകളും യുവതിയുടെ സഹോദരിയുടെ പരാതിയും ലഭിച്ചതോടെ നിലവിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1