Friday, July 4, 2025 3:17 pm

സാധാരണ ഫോണിലും ഐഫോൺ ക്യാമറ ക്ലാരിറ്റി ലഭ്യമാക്കാം ; അ‌തിന് ആയിരം രൂപ തികച്ച് വേണ്ട

For full experience, Download our mobile application:
Get it on Google Play

സ്മാർട്ട് ഫോൺ വഴി ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പക്ഷെ ഇത്തരത്തിൽ ഫോട്ടോ​ഗ്രാഫി ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യം ഉണ്ട്. ചില ഫോണുകളുടെ ക്യാമറ ക്ലാരിറ്റി ചിലപ്പോൾ വാങ്ങി അൽപം നാളുകൾ കഴിയുമ്പോൾ നഷ്ടപ്പെടും. എന്നാൽ നിങ്ങളുടെ ക്യാമറയുടെ ക്ലാരിറ്റി പല ഇരട്ടിയാക്കാൻ സഹായിക്കുന്ന ഒരു ഉപകരണം പരിചയപ്പെടാം. സ്മാർട്ട് ഫോണുകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ റിയൽ മൈക്രോ ലെൻസുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒരു ഉപകരണമാണ്. ഇതിന്റെ വിലയും ഉപയോ​ഗവും എല്ലാം എങ്ങനെയാണ് ഈ ലേഖനത്തിലൂടെ പരിജയപ്പെടാം. പല വിലകൾക്ക് റിയൽ മൈക്രോ ലെൻസുകൾ ലഭിക്കുന്നതാണ്. വില ഉയരുന്നത് അനുസരിച്ച് ഇവയുടെ കാര്യക്ഷമതയും ഉയരുന്നതാണ്. മിഡ് റേഞ്ച് ഫോണുകൾക്കായിരിക്കും ഈ ഉപകരണം ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.

ഇത്തരം ഫോണുകളിൽ കൂടുതലും സ്പെക് ഷീറ്റുകളും സിങ്ക് ഫോട്ടോഗ്രാഫിയും വർദ്ധിപ്പിക്കുന്ന 5 മെഗാപിക്സൽ ലെൻസുകളാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഈ റിയൽ മൈക്രോ ലെൻസുകൾ ഉപയോ​ഗിക്കുന്നത് വഴി വലിയ രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആയിരം രൂപയ്ക്ക് താഴെ വരെ നിരവധി റിയൽ മൈക്രോ ലെൻസുകൾ ലഭിക്കുന്നതാണ്. ആയതിനാൽ തന്നെ സാധാരണക്കാർക്കും ഈ ഉത്പന്നം ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും. സൈവിക് സി​ഗ്നി എക്സ് മൊബൈൽ ക്യാമറ 20X മാക്രോ ലെൻസ് ഇത്തരത്തിൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഉപകരണമാണ്. 1000 രൂപ മുതൽ 1200 രൂപ മുതൽ ഈ ഉപകരണം വാങ്ങാൻ സാധിക്കുന്നതാണ്. കുറഞ്ഞ വിലയിൽ തന്നെ മികച്ച സേവനം ഇവ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നു. നേരത്തേയും ഇതിന് സമാനമായ ഉത്പന്നങ്ങൾ‌ നിരവധി ലഭ്യമായിരുന്നു എങ്കിലും ഇവയ്ക്ക് ഉയർന്ന വിലയായിരുന്നു ഈടാക്കിയിരുന്നത്.

ഓഫ്ലൈൻ ആയി 1299 രൂപയുള്ള സൈവിക് സി​ഗ്നി എക്സ് മൊബൈൽ ക്യാമറ 20X മാക്രോ ലെൻസ് പല ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും 1000 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിൽ ഇതിന് 999 രൂപയാണ് നിലവിലെ വില. ഫോണിൽ ഘടിപ്പിക്കാനുള്ള ക്ലിപ് ഈ ഉപകരണത്തിൽ തന്നെയുണ്ട്. ആയതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഇത് ഫോണിൽ ഘടിപ്പിക്കാവുന്നതാണ്. സാധാരണ മിഡ് റേഞ്ച് ഫോണുകൾ ഉപയോ​ഗിച്ച് മികച്ച ദൃശ്യങ്ങൾ പകർത്താൻ ഇവ ഉപഭോക്താക്കളെ സഹായിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...