Tuesday, July 8, 2025 3:35 am

കേന്ദ്ര സ്വകാര്യവൽക്കരണ നയത്തിനെതിരെ യുവജന പ്രക്ഷോഭം സംഘടിപ്പിക്കും ; സിറിയക് ചാഴികാടൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൊതുമേഖലയിലുള്ള നിരവധി സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സംസ്ഥാനത്ത് യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ. ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ ഘട്ടംഘട്ടമായി സ്വകാര്യ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. റെയിൽവേ യിൽ ഒഴിഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് തസ്തികളിലേക്ക് നിയമനം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. ഇത് വൻകിട സ്വകാര്യ കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ സമാന ചിന്താഗതിയുള്ള യുവജന സംഘടനകളുമായി സഹകരിച്ച് അതിശക്തമായ യുവജനപ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ എത്തിക്കുവാൻ സംസ്ഥാന വ്യാപകമായി വലിയ പ്രചാരണം സംഘടിപ്പിക്കും.

ഇതിനായി കർഷക സംരംഭകത്വ പദ്ധതികൾ ആവിഷ്കരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും സിറിയക് ചാഴികാടൻ അറിയിച്ചു.യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു ശേഷം പാലായിൽ കെ എം മാണിയുടെ കല്ലറയിൽ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം പ്രാർത്ഥന നടത്തിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സിറിയക് ചാഴികാടൻ. ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, സുനിൽ പയ്യപള്ളിൽ, ഡിനു ചാക്കോ, മിദുലാജ് മുഹമ്മദ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻപിള്ള, ജോജി പി തോമസ്, മനു ആൻ്റണി, ജോമി കുട്ടംമ്പുഴ, ഷിജോ ഗോപാലൻ, അനൂപ് കെ ജോൺ, തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...