പേരൂര്‍ക്കട : ഗുണ്ടാസംഘം യുവാവിനെയും കുടുംബത്തെയും വീടുകയറി അക്രമിച്ചു. കവടിയാര്‍ സ്വദേശിയായ എന്‍സിസി റോഡ് കെ ജി ആര്‍ 78ല്‍ വാടകയ്ക്ക് താമസിക്കുന്ന ശരത്ത് (22) അസിയ (19), സഹോദരി ആദില (13 ) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഞായറാഴ്ച്ച രാത്രിയാണ് അക്രമണം. ശരത് വീടിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമണത്തിന് കാരണം. പത്ത് പേരടങ്ങുന്ന ഗുണ്ടാ സംഘം മാരകായുധങ്ങളുമായി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പേരൂര്‍ക്കട പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.