മുംബൈ : മഹാരാഷ്ട്രയില്‍ വാളുകൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ച യുവാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശി നിഖില്‍ പട്ടേല്‍ ആണ് അറസ്റ്റിലായത്. പിറന്നാള്‍ ദിനത്തില്‍ സുഹൃത്ത് നല്‍കിയ കേക്കാണ് നിഖില്‍ വാളുപയോഗിച്ച് മുറിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
തുടര്‍ന്ന് നിഖിലിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തി. പരിശോധനയില്‍ കേക്കുമുറിക്കാന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തിയിട്ടുണ്ട്. ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നിഖിലിനെതിരെ കേസ് എടുത്തിരിക്കുന്നത്.