തിരൂരങ്ങാടി: വിവാഹവാഗ്ദാനം നല്‍കി 42കാരിയെ പീഡിപ്പിച്ച കേസില്‍ 26കാരന്‍ അറസ്റ്റില്‍. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി മൂന്നിയൂരിലെ പാലക്കലിലെ വാടക വീട്ടിലെത്തിച്ചായിരുന്നു പീഡനം. മൂന്ന് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് പീഡനം നടന്നത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.