കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുടമാളൂര്‍ പുളിഞ്ചുവട് മുക്കുങ്കല്‍ വീട്ടില്‍ ജോസിന്റെ മകന്‍ ജോജോമോന്‍ ജോസ് (22)നെയാണ് പോലീസ് പിടികൂടിയത്. ഗാന്ധിനഗര്‍ സ്വദേശിയായ പതിനേഴുകാരിയെയാണ് പ്രതി വീട്ടില്‍ കയറി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറംലോകറിഞ്ഞത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഗാന്ധിനഗര്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി നായര്‍, എസ്.ഐ സജിമോന്‍,ജി.എസ്.ഐ ഷാജി, എ.എസ്.ഐ മനോജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.