കോഴിക്കോട്: കോഴിക്കോട് വീടിനു തീയിട്ട യുവാവ് പിടിയില്‍. ഉള്ളിയേരി തെരുവത്ത് കടവില്‍ വീടാക്രമിച്ച കേസിലെ പ്രതി ഉള്ളിയേരി പുതുവയല്‍കുനി സ്വദേശി ഫായിസ് (25) ആണ് പിടിയിലായത്. യൂസഫിന്റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന് യൂസഫിന്റെ വീടിന് ഫായിസ് തീയിടുകയായിരുന്നു. മലപ്പുറം അരീക്കോടുള്ള ലോഡ്ജില്‍ വച്ചാണ് അത്തോളി പോലീസ് ഇയാളെ പിടികൂടിയത്.
മാര്‍ച്ച് 10നാണ് തെരുവത്ത് കടവില്‍ യൂസഫിന്റെ വീടിന് ഫായിസ് തീയിട്ടത്. വാഹനം ഓടിക്കുമ്പോള്‍ പൊടി പാറിയെന്നാരോപിച്ച് തര്‍ക്കമുണ്ടായി. ഇതില്‍ യൂസഫ് ഇടപെട്ടതിനെ തുടര്‍ന്നാണ് ഫായിസ് വീട് ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. വീട്ടിലെ കസേരകളും മറ്റും കിണറ്റിലേക്ക് വലിച്ചെറിയുകയും യൂസഫിന്റെ മാതാവിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ശേഷം ഫായിസ് ഒളിവില്‍ പോവുകയായിരുന്നു.