കൊച്ചി: ഇടക്കൊച്ചിയിലെ കോളേജ് പരിസരത്ത് നിന്ന് അഞ്ചര കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി സ്വദേശി റിഫിൻ റിക്സൻ (20)നെ പോലീസ് പിടികൂടി. സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് കിലോ 700 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. വലിയ രണ്ട് പാക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കുന്നതിനിടെയാണ് പിടികൂടിയത്. കഞ്ചാവുമായി നാലു പേർ ഉണ്ടായിരുന്നെങ്കിലും മൂന്ന് പേർ ഓടി രക്ഷപെട്ടു. ഇവർക്കായി സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
സിറ്റി കമ്മീഷണർ പുട്ട വിമലാദിത്യ, ഡെ.കമ്മീഷണർ അശ്വതി ജിജി, മട്ടാഞ്ചേരി അസി.കമ്മീഷണർ ഉമേഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിൽ പള്ളുരുത്തി എസ്എച്ച്ഒ രതീഷ് ഗോപാൽ, എസ്ഐമാരായ അജ്മൽ ഹുസൈൻ, സന്തോഷ് കുമാർ, ശിവൻകുട്ടി, എഎസ്ഐ പോൾ ജോസഫ്, സിപിഓമാരായ വിപിൻ കെ.എസ്, അനീഷ് സി.കെ, ഉമേഷ് ഉദയൻ, അനീഷ് കെ. ടി, സ്ക്വാഡ് അംഗങ്ങളായ ബേബി ലാൽ, എഡ്വിൻ റോസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.