കോന്നി : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ ലഹരിയെ ചെറുക്കാൻ മൈതാനങ്ങളിലേക്ക് എന്ന സന്ദേശവുമായി കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച യൂത്ത് ബാറ്റിൽ ക്രിക്കറ്റ് ടൂർണമെന്റ് അഡിഷണൽ പോലീസ് സൂപ്രണ്ട് ആർ.ബിനു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ മുഖ്യാതിഥിയായിരുന്നു.
യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, കോളേജ് പ്രിൻസിപ്പൽ ഡോ.എം.വി.സുരേഷ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, പി.കെ.പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എൻ.സുരേഷ് കുമാർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണൻ, കൺവീനർ ആനന്ദ് പി.രാജ്, വൈസ് ചെയർമാൻ സൂരജ് ടി പ്രകാശ്, ജോയിന്റ് സെക്രട്ടറി അരുൺ.എസ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീലാരവി, സെക്രട്ടറി സരള പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.