തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് ഉള്ളിലെത്തി. കനത്ത സുരക്ഷാക്രമീകരണം ലംഘിച്ചാണ് മൂന്നു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ വരെ എത്തിയത്. മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധം. മുദ്രാവാക്യം വിളിച്ചുകൊണ്ട് ഇരച്ചെത്തിയ പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
സ്വര്‍ണ്ണക്കടത്ത് : മുഖ്യമന്ത്രിയുടെ ഒഫീസിലേയ്ക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടിച്ചു കയറി
RECENT NEWS
Advertisment