പത്തനംതിട്ട : നഗരത്തിൽ കുറച്ചുസമയം മുൻപാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രകടനം ആരംഭിച്ചത്. സെൻട്രൽ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം അബാൻ ജംഗ്ഷനിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പ്രതിഷേധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്ന് ഉച്ച മുതൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ കെഎസ്‌യുവിൻ്റെ കൊടിയും കൊടിമരങ്ങളുമൊക്കെ നശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടിയത്. ഇരു കൂട്ടർക്കുമിടെയാണ് സംഘർഷമുണ്ടായത്.
പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
RECENT NEWS
Advertisment