പത്തനംതിട്ട : പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അധികാരികള്‍ക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റും ഹെൽമറ്റും നിവേദനവും നൽകി യൂത്ത് കോൺഗ്രസിന്‍റെ വേറിട്ട പ്രതിഷേധം. അപകടാവസ്ഥയിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കൃത്യമായ പരിപാലനം ഇല്ലാതെ ക്ഷയിച്ച് ജീർണ്ണാവസ്ഥയിൽ ആണ്. കെട്ടിടം ഉടനടി പുതുക്കിപ്പണിഞ്ഞില്ലെങ്കിൽ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി എല്ലാവർക്കും ഓരോ ഹെൽമറ്റും ഫസ്റ്റ് എയ്‌ഡ് കിറ്റെങ്കിലും ലഭ്യമാക്കുന്നതിന് ഗവൺമെന്റിനെ അറിയിക്കുന്നതിനാണ് തഹസിൽദാർക്ക് ഫസ്റ്റ് എയ്‌ഡ് കിറ്റും ഹെൽമറ്റും നിവേദനവും നൽകിയാതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സലീൽ സാലി, പത്തനംതിട്ട മണ്ഡലം പ്രസിഡൻ്റ് വിഷ്ണു ആർ പിള്ള, കുമ്പഴ മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റാഫി, റ്റിജോ സാമുവൽ, കാർത്തിക്ക് മുരിങ്ങ മംഗലം, ബാർ അസോസിയേഷൻ അഡ്വസറി കമ്മറ്റി മെമ്പർ അഡ്വ.റ്റി എച്ച് സിറാജുദീൻ, അഡ്വ.സുസ്മിത പാറപ്പാട്ട്, ഷെബീർ കുലശേഖരപതി, ബിനോയ് വർഗീസ്, അജ്മൽ കരിം എന്നിവർ നേതൃത്വം നൽകി .