തിരുവനന്തപുരം : മന്ത്രിമാരെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ അദാലത്ത് വേദിക്ക് സമീപത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റെജി റഷീദിനെയാണ് അറസ്റ്റ് ചെയ്തത്. അദാലത്ത് നടക്കുന്ന വേദിക്ക് സമീപത്തെത്തിയ റെജി റഷീദ് പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ചു. തുടന്ന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് അദാലത്തില്‍ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്.
മന്ത്രിമാർക്ക് കരിങ്കൊടി : യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിനെ അറസ്റ്റ് ചെയ്ത് നീക്കി
RECENT NEWS
Advertisment