പത്തനംതിട്ട : സവർക്കറല്ല ഇത് ഗാന്ധിയാണ് എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴയിൽ നിന്ന് പത്തനംതിട്ട ഗാന്ധി സ്‌ക്വയറിലേക്ക് നൈറ്റ് മാർച്ച് നടത്തി. തീപ്പന്തങ്ങളേന്തി നൂറ് കണക്കിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നു. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന ഐക്യദാർഢ്യ സമ്മേളനം കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് നിന്നും വർഗീയതയെ തുടച്ചു നീക്കുന്നതിന് സന്ധിയില്ലാത്ത സമര പോരാട്ടത്തിന് യൂത്ത് കോൺഗ്രസ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്തെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഭൂരിപക്ഷ- ന്യൂനപക്ഷ – പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ ജനാവിഭാഗങ്ങളെയും കൂട്ടിയിണക്കിയുള്ള പോരാട്ടത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി യൂത്ത് കോൺഗ്രസ് രാജ്യത്തുടനീളം അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷെയ്ഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, കെ എസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, അഖിൽ അഴൂർ, നഹാസ് പത്തനംതിട്ട, ഷിജു തോട്ടപ്പുഴശ്ശേരി, ബിബിൻ ബേബി, ശരത് മോഹൻ , സേതുനാഥ് എസ്, അലൻ ജിയോ മൈക്കിൾ, നിതിൻ മണക്കാട്ടുമണ്ണിൽ, റോബിൻ മോൻസി, റിനോയ് ചെന്നീർക്കര, ലിനു മള്ളേത്ത്, ആര്യാ മുടവിനാൽ, കെ. ജാസിംകുട്ടി, റോഷൻ നായർ, അബ്ദുൽ കലാം ആസാദ്, അജി അലക്സ്, റെന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, കെ. കെ. ജയിൻ, രമേശ് എം ആർ, നേജോമോൻ, റിജോ തോപ്പിൽ ,ജോമി വർഗീസ്, ഷാഫിക്ക് ആനപ്പാറ എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
———————————————————