ദില്ലി: ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞ പോലീസ്, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഷാഫി പറമ്പിലിനെയും ശ്രീനിവാസിനെയും അറസ്റ്റ് ചെയ്തു. മുഴുവന്‍ പ്രതിഷേധകരെയും അറസ്റ്റ് ചെയ്ത് നീക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കെതിരെ നടപടി ഉണ്ടായേക്കും. ഇരുവരെയും സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തേക്കുമെന്നാണ് സൂചന. ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസില്‍ നിന്നുണ്ട്.