പത്തനംതിട്ട : തുലാപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ സഹകാരിക്കളെ ദുരിതത്തിൽ ആക്കിയ ബാങ്ക് ഭരണ സമിതിക്കെതിരെ യൂത്ത് കോൺഗ്രസ് പെരുനാട് മണ്ഡലം കമ്മിറ്റി ധർണ്ണ നടത്തി. കള്ളവോട്ട് ചെയ്ത് ഭരണം പിടിച്ചെടുത്ത സഹകരണബാങ്കിൽ ജനങ്ങൾ പണം പിൻവലിക്കുന്നതിനായി ബാങ്ക് കയറിയിറങ്ങിയിട്ടും പണം നൽകാതെ ഭരണസമിതി ഒഴിഞ്ഞു മാറുകയാണ്.
ഇതൊരു സൂചനമാത്രം ആണ്. സഹകാരികളുടെ പണം എത്രയും വേഗം നൽകിയില്ല എങ്കിൽ സഹകാരികളെ സംഘടിപ്പിച്ച് ബാങ്കിന്റെ മുന്നിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. ധർണ്ണ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണൻ നടത്തി. ശ്രീ സിബി അഴകത്ത്, ശ്രീ അരവിന്ദ് വെട്ടിക്കൽ, ശ്രീ ജിബിൻ സിഎം എബ്രഹാം, ശ്രീ ജോയ്ക്കുട്ടി, റിച്ചു, ശ്രീ രാജൻ വെട്ടിക്കൽ, ശ്രീ അബ്‌ദുൾ കരീം എന്നിവർ പ്രസംഗിച്ചു.