തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. ഉദ്യോഗാര്‍ത്ഥികള്‍ക്കും യൂത്ത് കോണ്‍ഗ്രസിനും മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയെന്ന് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
സമ്മര്‍ദ്ദശക്തിയായി ഇനിയും തുടരുമെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ചര്‍ച്ചയിലെ ഉറപ്പുകളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. മന്ത്രി എ.കെ.ബാലനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം നിര്‍ത്തിയത്. ഒഴിവുകള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തും നെറ്റ് വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് തസ്തിക സൃഷ്ടിച്ചും പരമാവധി നിയമനമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. അതേസമയം രേഖാമൂലം ഉറപ്പ് ലഭിക്കാത്തതിനാല്‍ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരും.