പത്തനംതിട്ട : ജില്ലയിലെ ക്രമസമാധാനം പൂർണമായി തകർന്നെന്ന് യൂത്ത് കോൺഗ്രസ്. കൊലപാതകം, പീഡന പരമ്പരകൾ, തട്ടിക്കൊണ്ടു പോകൽ ഇതെല്ലാം അരങ്ങേറുമ്പോഴും പോലീസ് നിഷ്‌ക്രിയരായി മാറി നിൽക്കുകയാണ്. പ്രതിസ്ഥാനത്ത് ഉള്ളത് എസ്എഫ്ഐ ഡിവൈഎഫ്ഐ സിപിഎം ഇടതുസഹയാത്രികർ ആണെന്നുള്ള ഒരൊറ്റ കാരണം കൊണ്ട് പോലീസ് നടപടി എടുക്കാതെ ഇരുന്നതോടെ നാട്ടിൽ അക്രമങ്ങൾ പെരുകുകയാണ്. ഇത് കണ്ടില്ലെന്ന് നടിച്ച് കൈയും കെട്ടി നോക്കി നിൽക്കാൻ യൂത്ത് കോൺഗ്രസിന് ആകില്ല. പി എസ് സിയിൽ വരെ തട്ടിപ്പ് നടത്തി പോലീസ് സേനയിൽ ഡി വൈ എഫ് ഐ അതിക്രമിച്ചു കയറാൻ ശ്രമിച്ചപ്പോൾ ഇവിടുത്തെ പോലീസുകാര്‍ക്ക് വേണ്ടി സമരം നയിച്ചവരാണ് യൂത്ത് കോൺഗ്രസ്സ്. ലാത്തിക്കടിക്കാൻ നിൽക്കുന്ന സമയത്ത് നിങ്ങൾ അതൊന്നു ഓർക്കുന്നത് നല്ലതാണെന്ന് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ പറഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും. പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് സംസ്ഥാന ഉപാധ്യക്ഷൻ അനു താജ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ മാർച്ചിന് നേതൃത്വം നൽകി.
ഡിസിസി ജനറൽ സെക്രട്ടറി കെ ജാസ്സിം കുട്ടി സംസ്ഥാന സെക്രട്ടറിമാരായ അനന്ദു ബാലൻ, ജില്ല വൈസ് പ്രസിഡന്റ് കാഞ്ചന എം കെ, ജില്ല ജനറൽ സെക്രട്ടറിമാരായ ബിബിൻ ബേബി, ശ്രീജിത്ത് ആറന്മുള, അബിൻ ശിവദാസ്, റെജോ വെള്ളംകുളം, ജിതിൻ നൈനാൻ, അൻസർ മുഹമ്മദ്, വീണ എസ് കുറുപ്പ്, അർച്ചന ബാലൻ, ഷംന ഷബീർ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ അഭിലാഷ് വെട്ടിക്കാടൻ, ജയകൃഷ്ണൻ പള്ളിക്കൽ, നേജോ മോൻ ഭാരവാഹികളായ ബിനു ഏഴംകുളം, ബിന്ദു ബിനു, ഷിബു കാഞ്ഞിക്കൽ, ഡോ.എംഎംപി ഹസ്സൻ, റോബിൻ മോൻസി, ശരത് മോഹൻ, സജി വര്ഗീസ്, അരവിന്ദ് ചന്ദ്രശേഖരൻ, സുനിൽ ടി എസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഏദൻ ജോർജ്, അരുൺ ജോർജ്, ജസ്റ്റിൻ ബിജു, ജോമി വര്ഗീസ്, അബിനു,ജസ്റ്റിൻ തരകൻ, മുഹമ്മദ് റാഫി, വിഷ്ണു പിള്ളൈ,ശ്രീരാജ് ഈരിക്കൽ, ആകാശ് മൈലപ്ര,ടെറിൻ ജോർജ്, ജെറിൻ റാന്നി, ജോബിൻ തോമസ്, അഭിലാഷ് കോന്നി, റോബിൻ കാരവള്ളി, ശ്രീനി മുള്ളനിക്കാട്, റോബിൻ വല്യന്തി, കെഎസ്‍യു ഭാരവാഹികളായ റോഷൻ റോയ്, ആനന്ദഗോപൻ, സെബിൻ വാഴമുട്ടം, ബിനിൽ ബിനു, അബ്ദുൽ നാസിം, നിതിൻ മല്ലശ്ശേരി, റൂബൻ ആറന്മുള എന്നിവർ പ്രസംഗിച്ചു.