Wednesday, June 26, 2024 9:40 am

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ്‌ വിഷവാതകം ശ്വസിച്ച്‌ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ്‌ വിഷവാതകം ശ്വസിച്ച്‌ മരിച്ചനിലയില്‍. വലിച്ചു തീര്‍ക്കാത്ത സിഗററ്റ് കുറ്റി കൈയില്‍ ഇരിക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ബെഡ്ഷീറ്റിന് തീപിടിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ഉയര്‍ന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊല്‍ക്കത്തയിലാണ് സംഭവം. നിലാദ്രി ചക്രവര്‍ത്തിയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മകനാണ്. 26കാരന്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ടുദിവസം മുന്‍പായിരുന്നു വിവാഹം. കാമുകിയെയാണ് നിലാദ്രി ചക്രവര്‍ത്തി വിവാഹം ചെയ്തത്. വധുവിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം പാര്‍ട്ടി നടത്താന്‍ യുവാവ് തീരുമാനിച്ചു. രാത്രി വൈകിയ വേളയിലും പാര്‍ട്ടി തുടര്‍ന്നു. തുടര്‍ന്ന് മുറിയില്‍ എത്തിയ യുവാവിനെ പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

കത്തിച്ചുവെച്ച സിഗററ്റ് കൈയില്‍ ഇരിക്കുമ്പോള്‍ തന്നെ യുവാവ് ഉറങ്ങിയിരിക്കാമെന്ന് പോലീസ് പറയുന്നു. ഇതില്‍ നിന്ന് തലയിണയ്ക്ക് തീ പിടിച്ചിരിക്കാം. വാതിലും ജനങ്ങളും അടഞ്ഞുകിടന്നതിനാല്‍ ബെഡ്ഷീറ്റ് കത്തിയത് മൂലം ഉയര്‍ന്ന പുകയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടിരിക്കാമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

ഇതോടെ മുറിയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെ യുവാവ് മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. പിറ്റേന്ന് യുവാവിന്റെ അച്ഛനാണ് അബോധാവസ്ഥയില്‍ മകനെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കരള്‍ സംബന്ധമായ അസുഖങ്ങള്‍ യുവാവിനെ അലട്ടിയിരുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കല്ലുപാലം തകർച്ചയിൽ ; ഗതാഗതം നിരോധിച്ചു

0
പന്തളം : കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുപാലം അപകടഭീഷണിയിലായതോടെ...

തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു

0
തുമ്പമൺ : തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...