കോട്ടയം : ഇടറോഡില്‍നിന്ന് പിന്നോട്ടെടുത്ത ടിപ്പറില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പൈക പാമ്പോലി തൈപ്പറമ്പില്‍ റോയിയുടെ മകന്‍ ജോബിനാ (18)ണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന പാമ്പോലി കുന്നപ്പള്ളില്‍ അലന്‍ (19)നെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 5.45ന് പൈക ആശുപത്രിപടിക്ക് സമീപമാണ് അപകടം. പുല്ലുവെട്ടാന്‍ പോയി മടങ്ങുകയായിരുന്നു യുവാക്കള്‍. ജോബിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. അമ്മ – ബിന്ദു. സഹോദരന്‍ – റോബിന്‍ (കെഎസ്‌ഇബി ).