കൊച്ചി : എറണാകുളം പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ വയ്ക്കര സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത്. 36 വയസായിരുന്നു. പ്രതീഷ് ഓടിച്ചിരുന്ന ബൈക്കിന്‍റെ പിറകില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ച് വീണ പ്രതീഷിന്‍റെ തലയില്‍ കൂടി ടിപ്പര്‍ കയറി ഇറങ്ങി. പ്രതീഷ് തല്‍ക്ഷണം മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ അഷ്ടമിച്ചിറ സ്വദേശി അനന്തകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം പെരുമ്പാവൂരില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു
RECENT NEWS
Advertisment