മാവേലിക്കര: നൂറനാട് പുലിമേൽ കാഞ്ഞിരവിള വീട്ടിൽ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. അയൽവാസി കൂടിയായിരുന്ന പുലിമേൽ തുണ്ടിൽ ശ്യാംസുന്ദറിന് (30) ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിൽ പിഴക്കും ശിക്ഷിച്ച് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിക്രമിച്ചു കടക്കൽ (447), അന്യായമായി തടഞ്ഞുവെക്കൽ (341), അസഭ്യം പറയൽ (294-ബി), ദേഹോപദ്രവം ഏൽപ്പിക്കൽ (324), വധശ്രമം (307), കൊലപാതകം (302) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
447 പ്രകാരം മൂന്നുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 341 പ്രകാരം ഒരുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 10 ദിവസം അധിക തടവ്. 307 പ്രകാരം ഏഴു വർഷം തടവും 50000 രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവ്. 302 പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്. പിഴത്തുകയിൽ ഒന്നരലക്ഷം രൂപ ഭാസ്കരന്റെ ഭാര്യ ശാന്തമ്മക്ക് നൽകണം. വിധി കേൾക്കാൻ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയും മകൾ ഗീതാകുമാരിയും കോടതിയിൽ എത്തിയിരുന്നു.
2020 മാർച്ച് 14 ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുവളപ്പിലെ അലക്കുകല്ലിൽ പല്ലുതേച്ച് കൊണ്ടിരിക്കുകയായിരുന്ന ഭാസ്കരനെ, പിന്നിലൂടെ വന്ന പ്രതി അലക്കുകല്ലിൽ ചാടിക്കയറി അസഭ്യം പറഞ്ഞു. ഭാസ്കരന്റെ തോളിൽ കിടന്ന തോർത്തെടുത്ത് കഴുത്തിൽ ചുറ്റി രണ്ടറ്റവും ബലമായി കൂട്ടിപ്പിടിച്ച് പിന്നിലേക്ക് വലിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ തൊണ്ടക്കുഴി ഭാഗത്തു നിന്നും വലത് ചെവിയുടെ പിന്നിൽ വരെ എത്തുന്ന നീളത്തിൽ ആഴത്തിൽ കഴുത്തറുത്തു. തടയാൻ ശ്രമിച്ച ഭാസ്കരന്റെ ഭാര്യ ശാന്തമ്മയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവരുടെ ഇടതുകൈക്കും തലക്കും വെട്ടേറ്റു. ശാന്ത ഓടിരക്ഷപ്പെടുകയായിരുന്നു.
നൂറനാട് പഞ്ചായത്തിൽ അന്നത്തെ അംഗമായിരുന്ന ഗിരിജ മോഹനൻ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ നൂറനാട് എസ്ഐ വി ബിജുവും സിപിഒ ഷൈബുവും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ പോലീസ് വാഹനത്തിൽ ഭാസ്കരനെയും ശാന്തമ്മയെയും ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാസ്കരൻ മരിച്ചു. അറുപത് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വി ബിജു ഇപ്പോൾ റാന്നി പെരിനാട് സിഐ ആണ്. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകൾ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷൻ ഹജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു.
പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയർത്തിയപ്പോൾ സംഭവത്തിന് കുറച്ചുനാൾ മുമ്പു വരെ ഒരു ഇരുചക്ര വാഹന ഷോറൂമിൽ പ്രതി ജോലിചെയ്തിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എതിർത്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേർ പ്രതിഭാഗം സാക്ഷികളായി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ്കുമാറും മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷും ഹാജരായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1