ചേർത്തല : എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ മഹാസംഗമത്തിന്റെയും യോഗനേതൃത്വത്തിൽ മൂന്നുപതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു നൽകുന്ന സ്വീകരണത്തിന്റെയും പ്രചാരണാർഥം യൂത്ത്മൂവ്മെന്റ് ചേർത്തല മേഖലാ കമ്മിറ്റി വാഹന വിളംബരജാഥ നടത്തി. യൂണിയൻ ഗുരുദേവ വിശ്വധർമക്ഷേത്രത്തിൽനിന്നു തുടങ്ങിയ വാഹനജാഥ മേഖലാ കൺവീനർ പി.ഡി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി, മേഖലാ കമ്മിറ്റിയംഗങ്ങളായ അനിൽ ഇന്ദീവരം, ജെ.പി. വിനോദ്, ആർ. രാജേന്ദ്രൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ.പി.എസ്. ജ്യോതിസ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഗംഗാപ്രസാദ്, സെക്രട്ടറി ധനേഷ് ചെങ്ങണ്ട, രാജേഷ് കണ്ടമംഗലം, ബി. ബിനുസ്വരാജ്, നിധിൻ, ജയൻ, ഷീൻ, ദീപ, പ്രീതി ഗിരിഷ്, രജീഷ് കൃഷ്ണ, പ്രഭാജി എന്നിവർ നേതൃത്വം നൽകി.
മേഖലയിലെ 45 ശാഖകളിലും ജാഥ പര്യടനം നടത്തി. വൈകിട്ട് കടക്കരപ്പള്ളി 552-ാം നമ്പർ ശാഖയിൽ നടന്ന സമാപനസമ്മേളനം മേഖലാ ചെയർമാൻ കെ.പി. നടരാജൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. അരുൺകുമാർ പ്രഭാഷണം നടത്തി. 11-ന് ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ. ബോയ്‌സ് സ്കൂൾ മൈതാനിയിൽ നടക്കുന്ന സ്വീകരണവും മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചേർത്തല യൂണിയനിലെ 105 ശാഖകളിൽനിന്നായി കാൽലക്ഷം പേർ പങ്കെടുക്കും.