അമേരിക്ക : യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്‌സിക്കി 25 വർഷം നീണ്ട തന്‍റെ സേവനം അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്‌ച പോസ്‌റ്റ് ചെയ്‌ത ഒരു വ്യക്തിഗത അപ്‌ഡേറ്റിലൂടെ അറിയിച്ചു. വോജിക്കിക്ക് പകരം നീൽ മോഹനാവും എത്തുക. ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്‌സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്‍റെ മത്സരം കടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു.
മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ 2014ലാണ് യൂട്യൂബിന്‍റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. അതേസമയം സ്‌റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്. നിലവിൽ യൂട്യൂബിന്‍റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്‌സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്‌തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.