Friday, April 25, 2025 11:41 pm

പാടാൻ താൽപര്യം ഉള്ളവർക്ക് ഏറെ ഇഷ്ടപ്പെടും; പുതിയ ഫീച്ചർ അവതരിപ്പിച്ച് യൂട്യൂബ്

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കൾ‌ക്ക് ഉപകാരപ്രദമായ പുതിയ ഫീച്ചർ നൽകി ജനപ്രിയ വീഡിയോ ഷെയറിങ് ആപ്പായ യൂട്യൂബ്. യൂട്യൂബ് മ്യൂസിക്കിൽ ലൈവ് ലിറിക്സ് ഫീച്ചർ എന്ന ഓപ്ഷനാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ ഈ പുതിയ ഫീച്ചർ ലഭിക്കുന്നുണ്ടെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ആപ്പിൾ മ്യൂസിക്കിൽ തത്സമയ വരികൾ ഇതിനകം ആക്‌സസ് ചെയ്യാവുന്നതാണ്. ഇതിന് പുറമെയാണ് ഇപ്പോൾ യൂട്യൂബ് മ്യൂസിക്കിലും ഈ സൗകര്യം എത്തിയിരിക്കുന്നത്. ഇതിനായി നൗ പ്ലേയിംഗ് എന്ന ഓപ്ഷനിൽ ലിറിക്സ് ടാബ് എന്ന ഒരു പുതിയ ടാബ് നൽകിയിട്ടുണ്ട്. ഇവിടെ പ്ലേ ചെയ്യുന്ന പാട്ടിന്റെ വരികൾ കാണാൻ സാധിക്കും വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പാട്ട് പ്ലേ ചെയ്യുന്നതിന് അനുസരിച്ച് തനിയേ വരികൾ മാറുന്നതാണ്.

ഉപഭോക്താക്കൾക്ക് സ്ക്രോൾ ചെയ്തും വരികൾ താഴേക്ക് നീക്കാൻ സാധിക്കുന്നതാണ്. വരികളുടെ പശ്ചാത്തലം മങ്ങിയ നിറത്തിൽ ആയിരിക്കും നൽകുക. ഇതിന് പുറമെ വരികൾ ആരംഭിക്കുന്നതിന് മുമ്പ് ഓഡിയോ സൂചിപ്പിക്കാൻ ഒരു കുറിപ്പും ഉപയോ​ഗിക്കുന്നുണ്ട്. ആൻഡ്രോയിഡ് (പതിപ്പ് 6.15), iOS (6.16) എന്നിയിൽ ഇന്ന് മുതൽ പുതിയ ഫീച്ചർ ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്. ഈ ഫീച്ചർ നിങ്ങൾക്ക് ലഭ്യമാകുന്നില്ല എങ്കിൽ വിവിധ ​ഗാനങ്ങൾ യൂട്യൂബ് പരീക്ഷിച്ച് നോക്കണമെന്നും ഇവർ പറയുന്നു. അതേ സമയം വെയർ ഒഎസ് ഉപഭോക്താക്കൾക്കുള്ള യൂട്യൂബ് മ്യൂസിക്ക് ആപ്പിലും ചെറിയ മാറ്റം വന്നിട്ടുണ്ടെന്ന് ഇവർ അറിയിക്കുന്നു. ഈ ഉപഭോക്താക്കൾക്ക് ഇപ്പോൾ പ്ലേ ലിസ്റ്റിൽ ബ്രൗസ് ചെയ്യാനുള്ള അനുവാദം യൂട്യൂബ് നൽകിയിട്ടുണ്ട്. നേരത്തെ ഈ ഉപഭോക്താക്കൾ യൂട്യൂബ് മ്യൂസിക്കിൽ ആൽബമോ പ്ലേലിസ്റ്റോ തിരഞ്ഞെടുക്കുമ്പോൾ ഇത് രണ്ട് ബട്ടണുകളും മാത്രമുള്ള ഒരു മിനിമലിസ്റ്റിക് പേജിലേക്ക് നയിക്കുമായിരുന്നു. ഇതിൽ ഒരു ഓപ്ഷൻ ഡൗൺലോഡ് ചെയ്യാനും മറ്റൊന്ന് പ്ലേ ചെയ്യാനും ആയിരുന്നു.

അതേ സമയം ഈ അടുത്തിടയ്ക്ക് ശ്രദ്ധേയമായ മറ്റൊരു മാറ്റയും യൂട്യൂബ് ഉപഭോക്താക്കൾക്ക് ആയി അവതരിപ്പിച്ചിരുന്നു. സെർച്ചിങ്ങിനായി പുതിയ ഫീച്ചർ ആണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാട്ടിന്റെ വരിയോ ട്യൂണോ ഒന്ന് മൂളിക്കൊടുക്കുകയോ കേൾപ്പിച്ച് കൊടുക്കുകയോ ചെയ്താൽ ആ പാട്ട് ഏതാണെന്ന് തപ്പി കണ്ടുപിടിച്ച് മുന്നിലെത്തിച്ചു നൽകും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. സം​ഗീത പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതാണ് ഈ പുതിയ രണ്ട് ഫീച്ചറുകളും. വരികൾ അറിയാതെ ട്യൂൺ മാത്രം അറിയാവുന്ന പാട്ടുകൾ കണ്ടെത്താൻ ഈ ഫീച്ചർ ഒരുപാട് സഹായിക്കുന്നതാണ്. നേരത്തെ ആൻഡ്രോയിഡ് ഫോണുകളിലെ ഗൂഗിൾ സെർച്ചിൽ അ‌വ്യക്ത വിവരണങ്ങൾ നൽകിയാലും പാട്ടുകൾ കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന ഫീച്ചർ പരിജയപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതിന് സമാനമായ മാറ്റം ​ഗൂ​ഗിൾ യൂട്യൂബിലും നടപ്പിലാക്കുന്നത്. നിലവിൽ ചില ഉപയോക്താക്കൾക്ക് ഗൂഗിൾ ഈ ഫീച്ചർ പരീക്ഷണ അ‌ടിസ്ഥാനത്തിൽ ലഭ്യമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിൽറ്റ്- ഇൻ വോയ്‌സ് സെർച്ച് എന്നാണ് പുതിയ ഫീച്ചറിന് യൂട്യൂബ് നൽകിയിരിക്കുന്ന പേര്. പാട്ടിന് സാമ്യമായ ട്യൂൺ മൂളിയാൽ ഈ പാട്ട് ഏതാണെന്ന് കൃത്യമായി യൂട്യൂബ് കണ്ടുപിടിച്ചു തരുന്നതാണ്. പ്രസക്തമായ ഔദ്യോഗിക വീഡിയോകളും ആ ഗാനം ഫീച്ചർ ചെയ്യുന്ന മറ്റ് ഉള്ളടക്കങ്ങളും യൂട്യൂബ് നിങ്ങളുടെ മുന്നിലെത്തിക്കും. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം മൂന്ന് സെക്കന്റ് എങ്കിലും മൂളുന്ന ട്യൂണിന് ദൈർഘ്യം വേണം എന്നതാണ്. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ നൽകാനാണ് കമ്പനി പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന് ശേഷം ആയിരിക്കും വെബ് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകു. യൂട്യൂബ് ടെസ്റ്റ് ഫീച്ചറുകളും പരീക്ഷണങ്ങളും എന്ന പേജിലൂടെ കമ്പനി തന്നെയാണ് ഈ പുതിയ ഫീച്ചർ സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഓഡിയോ സെർച്ച് ഫീച്ചറിന് പുറമേ സബ്‌സ്‌ക്രിപ്‌ഷൻ ഫീഡ് കുറച്ച് വൃത്തിയാക്കാനുള്ള മാർഗവും യൂട്യൂബ് പരീക്ഷിക്കുന്നുണ്ട് എന്നും ചില റിപ്പോർട്ടുകൾ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല...

എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി

0
കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം...

ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധം ; തൃശൂർ ഉപഭോക്ത കോടതി

0
തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന്...

തൃശൂരിൽ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ചായ കടകയ്ക്ക് തീ പിടിച്ചു

0
ഇരിങ്ങാലക്കുട: തൃശൂരിൽ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിൽ ചായ കടകയ്ക്ക് തീ പിടിച്ചു....