ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് യൂട്യൂബ് ഷോർട്സ്. പുതിയ ഫീച്ചറുകൾ വഴി കൂടുതൽ ഉപഭോക്താക്കളെ നേടിയെടുക്കാനാണ് യൂട്യൂബിന്‍റെ ശ്രമം. ഷോർട്സിന്‍റെ പ്രധാന എതിരാളികളായ ഇൻസ്റ്റഗ്രാം റീൽസിലുള്ള ഫീച്ചറുകൾക്ക് സമാനമായ ഫീച്ചറാണ് ഇപ്പോൾ ഷോർട്സ് അവതരിപ്പിച്ചിരിക്കുന്നത്. ഷോർട്സ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന ഫീച്ചറുകളെക്കുറിച്ച് വിശദമായി അറിയാം. ഇൻസ്റ്റഗ്രാം റീൽസിൽ ഉള്ളത് പോലെ ഒരു കൊളാബ് ഫീച്ചർ ഷോർട്സിൽ പുതിയതായി ചേർത്തിട്ടുണ്ട്. ഇനിമുതൽ മറ്റുള്ളവരുടെ ഷോർട്സ് വീഡിയോക്ക് പ്രതികരിക്കുകയോ അല്ലെങ്കിൽ അവരുമായി സഹകരിക്കുന്ന തരത്തിലോ നിങ്ങൾക്ക് ഷോർട്സിലൂടെ വീഡിയോ നിർമ്മിക്കാൻ സാധിക്കുന്നത്.
അതായത് ഒരു സ്ക്രീനിൽ തന്നെ രണ്ട് വീഡിയോകൾ കാണാൻ സാധിക്കും. നിലവിൽ ഈ ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ് അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും. ഉപഭോക്താക്കൾ പ്രതികരിക്കാൻ ശ്രമിക്കുന്ന വീഡിയോയുടെ ഓഡിയോ തന്നെയായിരിക്കും നമ്മൾ പ്രതികരിക്കുന്ന വീഡിയോയുടെ ഓഡിയോയും. ഈ ഫീച്ചറിനെ റിമിക്സ് എന്നും വിശേഷിപ്പിക്കാറുണ്ട്. ഒറിജിനൽ വീഡിയോയുടെ കൂടെ തന്നെ കാണിക്കുന്ന റിമിക്സ് വീഡിയോയിൽ ഉപഭോക്താക്കൾക്ക് പ്രത്യേകം എഫക്ടുകൾ ചേർക്കാവുന്നതാണ്. മാത്രമല്ല ഷോർട്സ് ഫീഡിൽ വരുന്ന ഷോർട്സ് വീഡിയോകൾ നേരിട്ട് സേവ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോൾ ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഗ്രീൻ സ്ക്രീനുകളുടെ സാന്നിധ്യവും പുതിയ അപ്ഡേഷനിൽ ഷോർട്സ് നൽകിയിട്ടുണ്ട്. ഇത് നിങ്ങളുടെ ബാക്ഗ്രൗണ്ട് വിഷ്വലുകൾ മാറ്റാൻ സഹായിക്കുന്നു. നിങ്ങൾക്ക് ഇഷ്ടപ്പെട്ടതും അനുയോജ്യവുമായ ബാക്ഗ്രൗണ്ടുകൾ ഇനി നിങ്ങൾക്ക് നിങ്ങളുടെ വീഡിയോയിൽ ചേർക്കാവുന്നതാണ്. ഇതിന് പുറമെ ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയിൽ കാണുന്ന ചോദ്യോത്തര ഇടപെടലുകൾക്കായുള്ള ഫീച്ചറും ഷോർട്സ് നൽകുന്നുണ്ട്. ഇതിലൂടെ ഷോർട്സിൽ നിങ്ങളെ ഫോളോ ചെയ്യുന്നവരുമായി നിങ്ങൾക്ക് സംവദിക്കാവുന്നതാണ്.
മാത്രമല്ല വെർട്ടിക്കൽ സ്ക്രീനിൽ ലൈവ് ചെയ്യാനുള്ള ഓപ്ഷനും ഇപ്പോൾ ഷോർട്സ് നൽകുന്നതാണ്. ലൈവുകൾക്കിടെ സൂപ്പർ ചാറ്റ്, സൂപ്പർ സ്റ്റിക്കറുകൾ എന്നിവയെല്ലാം കമന്റുകളായി നൽകാനും ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. കൂടുതൽ ലൈവ് ചെയ്യുന്നതോടെ ഉപഭോക്താക്കൾക്ക് ഫോളോവേഴ്സിനെ വർദ്ധിപ്പിക്കാനും സാധിക്കുന്നതാണ്. പുതിയ ചാനൽ തുടങ്ങുന്ന ഉപഭോക്താക്കൾക്ക് പ്രേക്ഷകരെ വർധിപ്പിക്കാനുള്ള സൗകര്യവും യൂട്യൂബ് ഒരുക്കുന്നുണ്ട്. ഷോർട്സിലെ ടെസ്റ്റിംഗ് റീകോമ്പോസിഷൻ ടൂളുകളുൾ ഉപയോഗിച്ച് യൂട്യൂബിലെ തിരശ്ചീന വീഡിയോകൾ എളുപ്പത്തിൽ ഷോർട്സ് ആക്കി മാറ്റാനുള്ള ഫീച്ചറും പുതിയതായി നൽകിയിട്ടുണ്ട്. ഇത് റിസോഴ്‌സ് ലേഔട്ട്, സൂം, ക്രോപ്പിംഗ് എന്നിവയ്‌ക്കും ഉപയോഗിക്കാവുന്നതാണ്. ആകർഷകവും ഒറിജിനൽ ഷോർട്ട്‌സും സൃഷ്‌ടിക്കുമ്പോൾ ദൈർഘ്യമേറിയ ഉള്ളടക്കത്തിന്റെ സുപ്രധാന വശങ്ങൾ സംരക്ഷിക്കുന്നു. വ്യാഴാഴ്ച മുതലാണ് കൊളാബ് എന്ന ഫീച്ചർ ഐഒഎസ് ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്.
ഈ ആഴ്ച അവസാനത്തോടെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും ഈ സൗകര്യം എത്തുമെന്ന് അധികൃതർ പറയുന്നു. അടുത്ത ആഴ്ച മുതൽ കൂടുതൽ ഫീച്ചറുകൾ പുറത്തിറക്കുമെന്നും വരും മാസങ്ങളിൽ ഫുൾ സ്ക്രീൻ അനുഭവം കാഴ്ചക്കാരിലേക്ക് എത്തിക്കുമെന്നും ഇവർപറയുന്നു. പുതിയ ഫീച്ചറുകൾ നിലവിൽ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുമായുള്ള പോരാട്ടം കടുപ്പിക്കാൻ സാധിക്കുമെന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്.
എന്നാൽ നിലവിലുള്ള ഉപഭോക്താക്കളെ പിടുച്ചുനിർത്താൻ സാധിക്കുമെന്നാണ് ഇൻസ്റ്റാഗ്രാം കരുതുന്നത്. മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാമിന് പ്രതിമാസം 2 മില്യണിലധികം ആക്ടീവ് ഉപഭോക്താക്കൾ ഉണ്ടെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ടിക് ടോക് എന്ന ഷോർട്ട് വീഡിയോ ആപ്പ് ഇന്ത്യയിൽ ബാൻ ആയതോടെയാണ് ഇൻസ്റ്റഗ്രാം കൂടുതൽ ജനപ്രിയമാകുന്നത്. അതുവരെ ഒരു ഷോട്ടോ ഷെയറിങ് ആപ്പ് മാത്രമായിരുന്നു ഇൻസ്റ്റഗ്രാം. ടിക് ടോകിന്റെ വിജയത്തോടെയാണ് ചെറിയ വീഡിയോകൾ ഇൻസ്റ്റഗ്രാം പരിജയപ്പെടുത്തി തുടങ്ങിയത്. പിന്നാലെ ഇതും വൻ വിജയമായി തീർന്നു.
ഇതിനും ശേഷമാണ് യൂട്യൂബ് ഇത്തരം ഷോർട് വീഡിയോകളുമായി രംഗത്ത് വരുന്നത്. വീഡിയോകൾക്ക് വേണ്ടി മാത്രമായുള്ള ഒരു മീഡിയ ആയിട്ടാണ് യൂട്യൂബ് നിലനിൽക്കുന്നത്. മാത്രമല്ല ഇൻസ്റ്റഗ്രാം പോലെ അത്ര യൂസർ ഫ്രണ്ട്ലി അല്ല യൂട്യൂബ് എന്നതും ശ്രദ്ധേയമാണ്. ഏതായാലും ഷോർട്സിലെ പുതിയ അപ്ഗ്രേഡുകൾ യൂട്യൂബിന് ഗുണം ചെയ്യുമോ ഇൻസ്റ്റഗ്രാം റീൽസിന് വെല്ലുവിളിയാകുമോ എന്നെല്ലാം കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033