Friday, July 4, 2025 11:34 am

നിയമം കയ്യിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ; ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷവിമര്‍ശനo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നിയമം കയ്യിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. ഭാഗ്യലക്ഷമിയുടെ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു.

മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കല്‍, ദിയ സന്ന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഒക്ടോബര്‍ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹര്‍ജിയില്‍ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല.

അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്‍്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷി, ദിയ സന്ന, ശ്രീലക്ഷമി എന്നിവര്‍ക്കെതിരെ നടത്തിയത്.

നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. അടിക്കാന്‍ റെയിയാണെങ്കില്‍ അതിന്റെ ഫലം നേരിടാനും നിങ്ങള്‍ തയ്യാറാവണം. അയാള്‍ (വിജയ് പി നായര്‍) ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാന്‍ പാടുണ്ടോ? വിജയ് പി നായരെ നിങ്ങള്‍ മര്‍ദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. അയാളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് – ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു

0
സീതത്തോട് : ജില്ലയിലെ ജലസംഭരണികളിലെ ജലനിരപ്പ് വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ അനുഭവപ്പെട്ട...

നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5 വാർഡുകൾ കണ്ടൈമെൻ്റ് സോണാക്കി പ്രഖ്യാപിച്ച് ജില്ലാ...

0
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധ സംശയിച്ചതിനെ തുടർന്ന് പാലക്കാട്ടെ 5...

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

0
കോട്ടയം : മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി...

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഇന്ന് പവന് 440 രൂപയാണ്...