Monday, April 14, 2025 7:41 am

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹർജി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പോലീസ് ആവശ്യപ്പെട്ടു.

കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി വ്ലോ​ഗർ സഹോദരന്മാർക്കെതിരായ കേസിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പികൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. കേസ് ചെവ്വാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാൻഡ് ചെയ്തു. തുടർന്ന് ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികളെ അറസ്റ്റ് ചെയ്ത് പ​ഞ്ചാ​ബ് പോ​ലീ​സ്

0
ച​ണ്ഡി​ഗ​ഢ്: സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് തീ​വ്ര​വാ​ദ സം​ഘാം​ഗ​ങ്ങ​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ്...

ഹൃദയാഘാതം ; പയ്യന്നൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

0
ദുബൈ : നമസ്കാരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്​ പയ്യന്നൂർ സ്വദേശി ദുബൈയിൽ...

വഖഫ് നിയമഭേദ​ഗതി ; ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര സേനകൾ

0
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖഫ് നിയമഭേദ​ഗതിക്കെതിരെയുള്ള പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം...

സിദ്ദീഖ്​ കാപ്പനെതിരെ അസ്വാഭാവിക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന്​ പോലീസ്

0
മലപ്പുറം : സിദ്ദീഖ്​ കാപ്പനെതിരെ അസ്വാഭാവിക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന്​ പോലീസ്​. പ്രത്യേക കേസുകളിലുൾപ്പെട്ടവരുടെ...