കൊച്ചി: സംസ്ഥാനത്ത് പേളി മാണി ഉള്‍പ്പെടെയുള്ള യുട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. കോടികളുടെ വാര്‍ഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത്. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുന്നത്. പേളി മാണി, സുജിത് ഭക്തന്‍ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. ആദ്യമായാണ് സംസ്ഥാനത്തു യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നത്. സജു മുഹമ്മദ്, സെബിന്‍ തുടങ്ങിയവരും യൂട്യൂബര്‍മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന യൂട്യൂബര്‍മാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്.