തിരുവനന്തപുരം : യുവമോർച്ചയുടെ സെക്രട്ടറിയറ്റ് മാർച്ചിൽ സംഘർഷം. പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായി. സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിയമന വിവാദത്തിൽ ഇന്നും യുവജനസംഘടനകളുടെ പ്രതിഷേധമുണ്ടായി. കോഴിക്കോട്, തൃശൂർ പി.എസ്.സി ഓഫീസുകളിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തി. കോഴിക്കോട് പി.എസ്.സി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ടു.
ഒരു മണിക്കൂറോളം ഉദ്യോഗസ്ഥർ ഓഫീസിനുള്ളിൽ കുടുങ്ങി കിടന്നു. തൃശൂർ പി.എസ്.സി ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. രണ്ടിടത്തും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് യുവ മോർച്ച പ്രവർത്തകർ മാർച്ച് നടത്തി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.