കളമശ്ശേരി : കളമശ്ശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ സി.പി.എമ്മിൽ തിരിച്ചെടുത്തു. ഇന്നലെ ചേർന്ന ജില്ലാ എറണാകുളം ജില്ലാകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പ്രാഥമിക അംഗത്വം നൽകിയാണ് തിരിച്ചെടുത്തിരിക്കുന്നത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതിനാണ് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ജൂണിലാണ് സക്കീറിന് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്കായിരുന്നു സസ്പെന്‍ഷന്‍. പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനം സെക്രട്ടറിയേറ്റ് അംഗീകരിച്ച് ജില്ലാ ഘടകത്തെ അറിയിക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സക്കീര്‍ ഹുസൈന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.