തിരുവനന്തപുരം : സൂംബ ഡാൻസ് വിഷയത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. സൂംബയെ എതിർക്കുന്ന മതസമുദായിക സംഘടനാ നിലപാട് ശരി അല്ല. സൂംബ നൃത്തം ലോകത്ത് 100ൽ അധികം രാജ്യങ്ങളിൽ പ്രചാരത്തിൽ ഉണ്ട്. കേരളത്തിൽ മാത്രം ഇടതുപക്ഷം ഉണ്ടാക്കിയ നൃത്തമൊന്നുമല്ല, ലോകത്തെമ്പാടുമുണ്ട്. കേരളത്തിലെ പുതിയ തലമുറയെ ലഹരിമാഫിയ വേട്ടയാടുമ്പോൾ കായികവും മാനസികവുമായ ഉല്ലാസത്തിന് വേണ്ടിയാണ് സുംബ ഡാൻസ് അവതരിപ്പിക്കുന്നത്. ലഹരി വിരുദ്ധത ജനകീയ സമരത്തിന്റെ ഭാഗമാണ് ഇത്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കായിക മനസിക ഉല്ലാസത്തിനാണ് സൂമ്പ. സ്കൂൾ കുട്ടികൾ യൂണിഫോമിട്ടാണ് സൂമ്പ കളിക്കുന്നത്. മതത്തോട് ചേർത്ത് എതിർക്കുന്നത് ശക്തമായി എതിർക്കും. സർക്കാർ സൂമ്പയുമായി മുന്നോട്ട് പോകണം എന്നു DYFI ആവശ്യപ്പെട്ടു.
സ്കൂളിൽ എസ്എഫ്ഐ ഇടപെടും. രക്ഷിതാക്കൾ നല്ല നിലാട് സ്വീകരിക്കണം. അല്പ വസ്ത്രം എന്നു പറഞ്ഞാൽ കായിക മത്സരങ്ങൾ നടത്താൻ ആകുമോ. MSF നിലപാട് അത്ഭുതപ്പെടുത്തുന്നു. ക്യാമ്പസിൽ ഇടപെടുന്ന സംഘടനക്കു എങ്ങനെ ഡാൻസ് പാടില്ല എന്നു പറയുന്നു. രാഷ്ട്രീയനേട്ടത്തിനു ആണ് ശ്രമം. MSF ഇത്രക്ക് വർഗീയം ആണോ. വിദ്യാർത്ഥികൾ ആവേശത്തോടെ ആണ് സൂമ്പയിൽ പങ്കെടുക്കുന്നത്. സൂംബയുടെ പേരിൽ പൊതു വിദ്യാലയങ്ങളെ മോശമക്കാനുള്ള ആസൂത്രിത നീക്കം ആണ്. ഇത് പ്രചരിപ്പിക്കുന്നവർ അവരുടെ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകാനുള്ള അജണ്ട. മത റിപബ്ലിക് അല്ല. ജനാധിപത്യ റിപബ്ലിക് അല്ല ഇന്ത്യയും കേരളവുമെന്നും വി കെ സനോജ് പറഞ്ഞു.