കാസര്‍ഗോഡ്: എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍. മുഹമ്മദ് സുഹൈൽ (27), മുഹമ്മദ് റഫീഖ് (39) എന്നിവരാണ് പിടിയിലായത്. പോലീസ് പട്രോളിങിനിടെ എടനാട് വെച്ച് സംശയാസ്പദമായി രണ്ടുപേർ സ്കൂട്ടിയുമായി നിൽക്കുന്നത് കണ്ട് പരിശോധനയ്ക്കായി വാഹനത്തിനടുത്തെത്തിയപ്പോള്‍ ഇവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെയും പോലീസ് പിടിക്കൂടി പരിശോധിച്ചു. പരിശോധനയില്‍ എംഡിഎംഎ കണ്ടെത്തി. 6.290 ഗ്രം എംഡിഎംഎ യാണ് ഇവരിൽ നിന്ന് പിടികൂടിയത്.
എംഡിഎംഎയുമായി രണ്ടുപേർ കുമ്പള പോലീസിന്‍റെ പിടിയില്‍
RECENT NEWS
Advertisment