പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു.ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈല അന്‍സാര്‍ ദമ്ബതികളുടെ ഏകമകന്‍ റസിന്‍ ഷാ(3)യാണ് മരണപ്പെട്ടത്.ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന റസിന്‍ ഷാ ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റിയാടി സുലൈമാന്‍ ന്റെ പേരക്കുട്ടി ആണ്.ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.
ചെട്ടിപ്പടി കുപ്പി വളവില്‍ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു
RECENT NEWS
Advertisment