യുഡിഎഫ് വിട്ട് എന്‍സിപിയിലേയ്ക്ക് മടങ്ങുമെന്ന വാര്‍ത്ത നിഷേധിച്ച്‌ മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് വിട്ട് എന്‍സിപിയിലേയ്ക്ക് മടങ്ങുമെന്ന വാര്‍ത്ത നിഷേധിച്ച്‌ പാലാ എംഎല്‍എ മാണി സി കാപ്പന്‍. യുഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ട്’ – മാണി സി കാപ്പന്‍ പറഞ്ഞു. വനംമന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കാമെന്ന് വാഗ്ദ്ധാനം നല്‍കിയെന്നും അതിനാല്‍ അദ്ദേഹം എന്‍സിപിയിലേയ്ക്ക് മടങ്ങിയെത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.സി ചാക്കോ മുന്‍കൈയെടുത്താണ് നീക്കങ്ങളെന്നാണ് വിവരം. പി.സി ചാക്കോയുമായും ശരദ് പവാറുമായും മാണി സി കാപ്പന്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...