ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി രംഗത്ത്. അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക് ആണ് ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗൂഗിളിൽ ജൂലി പോസ്റ്റ് ചെയ്ത ഒരു 1 സ്റ്റാർ റിവ്യൂ ആണ് കേസിനാധാരമായ സംഭവം. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് ‘ഗുണനിലവാര പ്രശ്നങ്ങൾ’ ഉണ്ടെന്നായിരുന്നു ജൂലി വാട്സന്റെ റിവ്യൂവിലെ പ്രധാന ആരോപണം. ഈ ഒരൊറ്റ വാചകമാണ് ഇപ്പോൾ വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്.

ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണ് ഗൂഗിൾ റിവ്യൂ പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ എന്നിരിക്കെയാണ് ഈ അസാധാരണ നടപടി.തങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ തകർക്കുന്നതും വസ്തുതാവിരുദ്ധവുമാണ് ജൂലിയുടെ റിവ്യൂ എന്നാണ് സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്കിന്റെ വാദം. ഇത് ബിസിനസ്സിന് വലിയ നഷ്ടമുണ്ടാക്കിയെന്നും, അതിനാൽ ജൂലിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു ഉപഭോക്താവിന്റെ അഭിപ്രായ പ്രകടനത്തെ കമ്പനി ഇത്ര ഗൗരവത്തോടെ കാണുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഓൺലൈൻ ലോകത്ത് ഇത്തരം സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്.

ഈ കേസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും കമ്പനികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള അവകാശവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഉദാഹരണമായി മാറുകയാണ്. ഒരു നെഗറ്റീവ് റിവ്യൂ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ, അത് മറ്റ് ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാകുന്നു. തങ്ങളുടെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുൻപ് രണ്ടാമതൊന്ന് ചിന്തിക്കാൻ പലരെയും ഇത് പ്രേരിപ്പിച്ചേക്കാം എന്നും വിദഗ്ധര്‍ പറയുന്നു. നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഒരു ചെറിയ ഗൂഗിൾ റിവ്യൂ ഒരു സാധാരണക്കാരിയെ കോടതി കയറ്റിയത് അമേരിക്കയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ഫീഡ്‌ബാക്ക് ആണോ അതോ കമ്പനിയുടെ പേരാണോ വലുത് എന്ന ചോദ്യമാണ് ഈ കേസ് ഉയർത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...