രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിപുലീകരണ സംസ്ഥാന കമ്മിറ്റി ഭരണഘടനയില്‍ ഉണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും പാര്‍ട്ടിക്ക് മുന്നോട്ടുപോകണമെങ്കില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരാം എന്ന് തീരുമാനമെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ച് ചേര്‍ക്കാന്‍ വരെ പാര്‍ട്ടിക്ക് തീരുമാനമെടുക്കാം. പ്രായോഗിക രാഷ്ട്രീയത്തില്‍ വിവരമില്ലാത്ത ചിലര്‍ക്ക് അത് മനസിലാകണമെന്നില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കണ്ണൂരില്‍ നടന്ന സീതാറാം യെച്ചൂരി അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍.

പാര്‍ട്ടിക്കുണ്ടായ പ്രശ്‌നങ്ങള്‍ മുറിച്ചുകടന്ന് മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതിന്റെ കര്‍മ്മ പദ്ധതികള്‍ എന്തൊക്കെയാണ് എന്ന് ചര്‍ച്ച ചെയ്യാന്‍ പോവുകയാണ്. ആ തീരുമാനം ഗൗരവപൂര്‍വ്വം കമ്മിറ്റിയില്‍ ചര്‍ച്ചചെയ്യും. പാര്‍ട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാന്‍ കേന്ദ്ര ഏജന്‍സിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടിയാണ് ശ്രമം. പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ വേണ്ടിയാണ് ഇതൊക്കെ. പിണറായി വിജയനെയും പാര്‍ട്ടിയെയും തകര്‍ക്കാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ കൊണ്ടുവരികയാണെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

ഇ ഡിയുടെ കടന്നാക്രമണമായിരിക്കില്ല യോഗത്തില്‍ ചര്‍ച്ച ചെയ്യുക. പിണറായിയെ കുടുക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളായി മറുപടി പറഞ്ഞുപോവുകയാണ്. പിണറായിയെ പിടിക്കുക എന്നതായിരുന്നു മുന്‍പും ലക്ഷ്യംവെച്ചിരുന്നത്. മുഹമ്മദ് റിയാസാണ് ഇപ്പോഴത്തെ ലക്ഷ്യം. റെയ്ഡ് നടന്നതിന്റെ അടുത്ത ദിവസം കാര്യങ്ങള്‍ വ്യക്തമായി. വിവാഹത്തിന് മുമ്പുണ്ടായ കാര്യം ഭീഷണിപ്പെടുത്തി തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിപിഐഎമ്മിന് നേരെയുള്ള കടന്നാക്രമണമായിട്ടാണ് ഇതിനെ കാണുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡിക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശത്തിന്റെ പേരില്‍ കോടതിയില്‍ കേസ് നടക്കുകയാണ്. അപ്പോഴാണ് കേരള സര്‍ക്കാരിനെ ഉപയോഗിച്ച് കേസെടുക്കാന്‍ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് വരെ ഇത് നീട്ടാന്‍ ശ്രമിക്കുകയാണ്. പുകമറ സൃഷ്ടിക്കാനാണ് ശ്രമമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...