​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ (തമിഴക വെട്രി കഴകം). മുന്‍ കോര്‍ഡിനേറ്ററായ സജിയുടെ മരണശേഷം ഇതുവരെ പുതിയ നിയമനം ഉണ്ടായിട്ടില്ലെന്നാണ് സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.സതീഷ് തോന്നിക്കൽ എന്ന പേരിലുള്ള വ്യക്തി ടിവികെയുടെയും വിജയ്‌യുടെയും പേരിൽ വിവിധ വ്യക്തികളുമായി ബന്ധപ്പെടുകയും സിനിമ സീരിയല്‍ മേഖലയിലുള്ളവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതായുമുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണമെന്നും പ്രസ്താവനയിലുണ്ട്.

സതീഷ് തോന്നിക്കലിന് പാര്‍ട്ടിയോ പാര്‍ട്ടി അധ്യക്ഷനോ യാതൊരു സംഘടനാ ചുമതലയും അംഗീകൃത സ്ഥാനവും നല്‍കിയിട്ടില്ല. അത്തരം നിയമനങ്ങള്‍ ടിവികെയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ അറിയിക്കുമെന്നും സംസ്ഥാന ഘടകം അറിയിച്ചിട്ടുണ്ട്.ഈ മാസം 13ന് എറണാകുളത്ത് ടിവികെ കണ്‍വെന്‍ഷന്‍ എന്ന പേരില്‍ സതീഷ് തോന്നിക്കലിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് പ്രചരിക്കുന്ന പരിപാടി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയല്ലെന്നും കേരള ഘടകം അറിയിച്ചു. അതിനാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും സംസ്ഥാന ഘടകം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ വിവരങ്ങള്‍ ചെന്നൈയിലെ ബന്ധപ്പെട്ട നേതൃത്വത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...