ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം ക്രൂരമർദ്ദനമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ ശേഷമായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ഡ്രൈവറുടെ പക്കല്‍ ഉണ്ടായിരുന്ന പണം തട്ടിയെടുത്തതായാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കഠിനംകുളം ചിറക്കല്‍ സ്വദേശി മനാഫ് (40) നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം മനാഫ് വെന്റിലേറ്ററിലാണ്. കഠിനകുളം പോലീസിന് പ്രതികളെ ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

ഓട്ടോറിക്ഷ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന 25,000 രൂപ നഷ്ടപ്പെട്ടുവെന്നും മദ്യപിച്ചതാണെന്നാരോപിച്ച് പോലീസ് കേസെടുത്തില്ലെന്നും മനാഫിന്റെ കുടുംബം ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ നിരാഹാര സമരം ചെയ്യുമെന്ന് കുടുംബം പറഞ്ഞു. മനാഫിന്റെ മൊഴിയെടുത്ത ശേഷം ഉടന്‍ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും കുടുംബം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....