ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടിസ്ഥാന ഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി സംസ്ഥാനത്തെ വിദ്യാർഥികൾക്ക് മുതൽക്കൂട്ടാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ഭാഷാ-ഗണിത ശേഷികൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഇനി ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചു വിടില്ലെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാര പ്രഖ്യാപനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച് എസ് എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഏകാധ്യാപക വിദ്യാലയങ്ങളും എൽ പി സ്‌കൂളുകളായി ഉയർത്തി. അധ്യാപകരുടെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ചു. ഹൈസ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം ആരംഭിച്ചതിനൊപ്പം എല്ലാ എൽ പി, യു പി സ്‌കൂളുകളിലും ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിച്ചു. ഹയർ സെക്കൻഡറി തലത്തിൽ പുതിയ ബാച്ചുകൾ ആരംഭിച്ചു. കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ‘അക്വാഫിറ്റ്’, ആദിവാസി-തീരദേശ മേഖലകളിൽ സ്‌കൂളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ തിരികെ എത്തിക്കുന്ന ‘കൂടെ’ പദ്ധതികളും നടപ്പാക്കി.

കേന്ദ്രഫണ്ട് ലഭിക്കുന്നതിൽ ചില കുറവുകളുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ആവശ്യമായ സാമ്പത്തിക പിന്തുണയോടെ സമഗ്ര ശിക്ഷാ കേരളത്തിന്റെ പദ്ധതികൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയെ രൂപപ്പെടുത്തുന്നതിന് ഗണിത-ഭാഷാ അറിവുകൾക്ക് പ്രാധാന്യമുണ്ടെന്നും ആത്മവിശ്വാസത്തോടെ സംസാരിക്കുന്നതിനും ഇടപെടലുകൾ നടത്തുന്നതിനും ഇവ സഹായിക്കുമെന്നും പരിപാടിയിൽ അധ്യക്ഷനായ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരേഷ് ബാബുവിനെ നീക്കിയ സംഭവം : നടപടികൾക്ക് വേഗത്തിലായത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയെന്ന് സൂചന

0
പാലക്കാട് : ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം. പാലക്കാട് ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്...

രാഹുലിന്റെ കേരളത്തിലെ വിജയം നിയമവിരുദ്ധമാണോ? വിമർശനവുമായി ബിജെപി

0
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷനിലേക്ക് ഇന്ത്യസഖ്യം...

ഹർമൻപ്രീത് കൗറിന് പിൻഗാമി ; സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

0
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി...

ആർ.ബി.ഐ. പണനയ പ്രഖ്യാപനം ഇന്ന്

0
മുംബൈ : റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച...