പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ല ; ദേവസ്വം മരാമത്തിന് മുഖ്യമന്ത്രി വിഡി സതീശന്റെ രൂക്ഷ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമലയിലെ മരാമത്ത് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ ദേവസ്വം മരാമത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ രൂക്ഷവിമർശനം. നിലവിലെ സ്ഥിതി തുടർന്നാൽ ബദൽമാർഗം ആലോചിക്കാൻ നിർബന്ധിതമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു ചേർന്ന അവലോകനയോഗത്തിന്റെ അവസാനഘട്ടത്തിലാണ് മുഖ്യമന്ത്രി അപ്രതീക്ഷിതമായി മരാമത്ത് വിഭാഗത്തിനെതിരേ തിരിഞ്ഞത്. മന്ത്രിമാരും വകുപ്പുമേധാവിമാരും തീർഥാടനത്തിന് സ്വീകരിച്ച നടപടി വിശദീകരിച്ചശേഷം യോഗം അവസാനിക്കാറായപ്പോൾ ‘എനിക്ക് ഒരു കാര്യം പറയാനുണ്ട്’ എന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയോടെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

തീർഥാടനം ആരംഭിക്കുന്നതിന്റെ തലേന്നുവരെ നിർമാണ, അറ്റകുറ്റപ്പണി ജോലി തുടരുന്ന രീതി മാറ്റിയേ പറ്റൂവെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനിയറെ നോക്കി മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരുക്കം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും അദ്ദേഹം നിർദേശിച്ചു. മന്ത്രിമാരായ കെ. മുരളീധരൻ, പി.കെ. ബഷീർ, സി.പി. ജോൺ, കെ.എം. ഷാജി, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, അംഗങ്ങളായ പി.ഡി. സന്തോഷ് കുമാർ, കെ. രാജു, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം എന്നിവരും വകുപ്പ് മേധാവിമാരും യോഗത്തിൽ പങ്കെടുത്തു. യോഗം അവസാനിച്ചശേഷം മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ദേവസ്വം സെക്രട്ടറിയും മാത്രമായി പ്രത്യേക ചർച്ചനടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....