ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

For full experience, Download our mobile application:
Get it on Google Play

ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എൽനിനോ പ്രതിഭാസത്തിനൊപ്പം ചൂട് കൂടുന്നതിനാൽ രോഗങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന. ഉയർന്നതുമുതൽ വളരെ ഉയർന്നതുവരെയുള്ള അപകടസാധ്യതാ വിഭാഗത്തിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ സംഘടന അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദക്ഷിണേഷ്യയിലുടനീളമുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ, കടുത്ത ചൂട്, പെട്ടെന്നുള്ള മഴ എന്നിവ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളുടെ ആശങ്കാജനകമായ വർധനവിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളുടെ അപകടകരമായ വർധനവിനും കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

അന്തരീക്ഷ താപനില ഉയരുന്നതുമൂലം ഈഡിസ് ഈജിപ്തി കൊതുകിനുള്ളിൽ ഡെങ്കിപ്പനി വൈറസിന്റെ ഇൻക്യുബേഷൻ നിരക്ക് കൂടും. മഴ അസ്ഥിരമാകുന്നത് നഗരങ്ങളിലെ ഓടകൾ, നിർമാണ സ്ഥലങ്ങൾ, എയർ കൂളറുകൾ, ഗാർഹിക ജലസംഭരണികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുക് പെറ്റുപെരുകാൻ ഇടയാക്കുകയും അതുവഴിയുള്ള കൊതുകുജന്യരോഗങ്ങൾ കൂടാനിടയാകുകയും ചെയ്യും. ഇതുകൂടാതെ തുലാവർഷ മാസങ്ങളിലെ അസാധാരണമായ ചൂടും വരണ്ട കാലാവസ്ഥയും സൂര്യാഘാതം, നിർജ്ജലീകരണം എന്നിവയ്ക്കുള്ള സാധ്യതയും വർധിപ്പിക്കും. ഇത് ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വൃക്കസംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്കും നയിക്കുമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....

വീട്ടുമുറ്റത്ത് വസ്ത്രം കഴുകികൊണ്ടിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമം : എതിർത്ത ഭർത്താവിന് ക്രൂരമർദ്ദനം...

0
ഹൈദരാബാദ്: തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയും ഇത്...

സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നവരോട് സഹതാപം മാത്രം ; തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട :...

0
തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക്...