മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം ; 10 യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. 10 പ്രവർത്തകർക്കെതിരെയാണ് റെയിൽവേ പോലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കാസർകോട് സ്കൂളുകളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ ചോദ്യാവലി വിവാദത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തിരുന്നു. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തത് അച്ചടക്ക നടപടിയുടെ പ്രാഥമിക ഘട്ടം മാത്രമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

വിഷയത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കോ അധ്യാപകർക്കോ പങ്കുണ്ടെന്ന് വ്യക്തമായാൽ അവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന്റെയോ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയോ ഔദ്യോഗിക പ്രവർത്തന കലണ്ടറിൽ ഉള്ളതല്ല ഈ പരിപാടിയെന്നും പ്രാദേശികമായി തയ്യാറാക്കിയ ചോദ്യാവലിയാണ് മത്സരത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ മേഖലയെ അധ്യാപകർ വ്യക്തിപരമായ ആശയങ്ങളും രാഷ്ട്രീയ അജണ്ടകളും പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റരുതെന്നും, ചരിത്രപരമായ വസ്തുതകൾ തെറ്റായി അവതരിപ്പിക്കുന്ന പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരന്തരം ഭീഷണിക്കത്തുകൾ : സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത...

0
കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ...

ജാർഖണ്ഡ് പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ് ; വ്യാപക...

0
റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ...

ജി സുധാകരനെ വിടാതെ സിപിഎം ; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന...

0
ആലപ്പുഴ: ജി സുധാകരൻ്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കൽ...

ഷെയ്ക് ഹസീനയെ കൈമാറണം ; നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയിൽ അഭയം...