മുംബൈ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. പ്രതി ഷരീഫുൾ ഇസ്ലാമിന്‍റെ വിരലടയാളങ്ങൾ നടന്‍റെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയില്ല. സെയ്ഫിന്‍റെ വീട്ടിൽ നിന്നും കെട്ടിടത്തിൽ നിന്നുമുള്ള ഏകദേശം 20 സാമ്പിളുകൾ സംസ്ഥാന സി.ഐ.ഡിയുടെ ഫിംഗർപ്രിന്‍റ് ബ്യൂറോയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അതിൽ 19 എണ്ണം ഷരീഫുളിന്‍റെ വിരലടയാളവുമായി പൊരുത്തപ്പെടുന്നില്ല. പ്രതിയുടെ വിരലടയാളവുമായി പൊരുത്തപ്പെടുന്ന ഒരു വിരലടയാളം കെട്ടിടത്തിന്‍റെ എട്ടാം നിലയിൽ നിന്ന് എടുത്തതാണ്. കിടപ്പുമുറി, കുളിമുറി, അലമാര എന്നിവയുടെ വാതിലുകളിൽ നിന്ന് കണ്ടെടുത്ത വിരലടയാളങ്ങൾ ഷരീഫുളിന്‍റെ വിരലടയാളങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഒന്നിലധികം ആളുകൾ ഒരേ വസ്തുവിൽ സ്പർശിക്കുന്നതിനാൽ വിരലടയാളം തെളിവായിട്ട് എടുക്കാൻ സാധിക്കില്ലെന്നും മുംബൈ പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച സംഭവത്തിൽ മുംബൈ പോലീസ് 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിരലടയാളങ്ങൾ, മുഖം തിരിച്ചറിയൽ, മറ്റ് ഫോറൻസിക് തെളിവുകൾ എന്നിവ ഉൾപ്പെടുന്നു. ഷരീഫുൾ ബംഗ്ലാദേശ് പൗരനാണെന്ന് കുറ്റപത്രത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ബാന്ദ്രയിലെ വസതിയിൽ വെച്ചാണ് സെയ്ഫ് ആക്രമിക്കപ്പെട്ടത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. നടനെ കുടുംബാംഗങ്ങളും ജോലിക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അതൊരു കവർച്ച ശ്രമമായിരുന്നുവെന്നും, നടന്റെ വീട്ടിൽ അതിക്രമിച്ചു കയറുന്നത് പ്രതി അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോർട്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.