റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ഉത്തരകാശി : റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാനും ബന്ധുക്കളെ സന്ദർശിക്കാനും നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. 35കാരിയായ നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം.

ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ 11കാരിയായ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു. ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയെ ക്ലിപ്പിലുണ്ട്. യുവതി വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് കരയിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടെന്നും ശക്തമായ ഒഴിക്കിൽപ്പെട്ട് നദയിൽ മുങ്ങിത്താഴുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...