സുല്‍ത്താന്‍ബത്തേരി: നമ്പ്യാരുകുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില്‍ എലിസബത്ത് (51) കൊല്ലപ്പെട്ട കേസില്‍ കുറ്റം സമ്മതിച്ചതോടെയാണ് ഭര്‍ത്താവ് തോമസ് വര്‍ഗീസി(56)നെ നൂല്‍പ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബാധ്യതകളെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ തീരുമാനിച്ചെന്നാണ് തോമസ് വര്‍ഗീസ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. ബാധ്യതകളെച്ചൊല്ലിയുള്ള കുറ്റപ്പെടുത്തലുമുണ്ടായി. ഇതില്‍ പ്രകോപിതനായ തോമസ് വര്‍ഗീസ് ഞായറാഴ്ച രാത്രി 12-നുശേഷം ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
തുണിയുപയോഗിച്ച് കഴുത്തിലമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് സോഫയില്‍ കയറിക്കിടന്ന് സ്വന്തം കൈഞരമ്പ് മുറിക്കുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. രക്തംവാര്‍ന്ന് അവശനിലയിലായിരുന്ന തോമസ് വര്‍ഗീസ് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. എലിസബത്തിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്ത് ഞെരിഞ്ഞ് ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നൂല്‍പ്പുഴ എസ്എച്ച്ഒ ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ ആശുപത്രിയിലെത്തിയാണ് തോമസ് വര്‍ഗീസിനെ ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്