പോലീസ് വേഷത്തിലെത്തി വ്യാപാരിയുടെ 1.75 ലക്ഷം കവർന്നു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞ​ങ്ങാ​ട് : ചി​ത്താ​രി ചേ​റ്റു​കു​ണ്ടി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തി​യ സം​ഘം കാ​ർ ത​ട​ഞ്ഞ് വ്യാ​പാ​രി​യു​ടെ ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ചു ര​ക്ഷ​പ്പെ​ട്ടു (stolen). നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ലെ വ്യാ​പാ​രി പ​ള്ളി​ക്ക​ര ക​ല്ലി​ങ്കാ​ലി​ലെ ശം​സു എ​ന്ന എം.​ബി. ശം​സു സ​ലാ​മി​നെ​യാ​ണ്(60) പ​ട്ടാ​പ്പക​ൽ സം​സ്ഥാ​ന പാ​ത​യി​ൽ കൊ​ള്ള​യ​ടി​ച്ച​ത്. സം​ഘ​ത്തി​ൽ നാ​ലു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ഇ​ദ്ദേ​ഹം പോലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 8.50ന് ​ക​ല്ലി​ങ്കാ​ലി​ലെ വീ​ട്ടി​ൽ​ നി​ന്ന് കാ​റി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് ക​ട തു​റ​ക്കാ​ൻ വ​രി​ക​യാ​യി​രു​ന്നു വ്യാ​പാ​രി. കാ​ർ ചേ​റ്റു​കു​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ മ​റ്റാ​രു കാ​റി​ലെ​ത്തി​യ സം​ഘം ശം​സു​വി​​ന്റെ കാ​ർ തടയുകയായിരുന്നു. സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് വേ​ഷ​ത്തി​ലാ​യി​രു​ന്നു.​ പോ​ലീ​സാ​ണെ​ന്നും വാ​ഹ​നം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഡ്രൈ​വ​ർ സീ​റ്റി​ൽ​നി​ന്ന് ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കി പി​റ​കു​വ​ശ​ത്തെ സീ​റ്റി​ലി​രു​ത്തി. സം​ഘം വ്യാ​പാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ച്ച് ചാ​മു​ണ്ഡി​ക്കു​ന്ന് കൊ​ട്ടി​ല​ങ്ങാ​ട് പാ​ല​ത്തി​ന​ടു​ത്തെ​ത്തി​ച്ചു. ഇ​വി​ടെ വെ​ച്ച് കാ​റി​ന്റെ ഡാ​ഷ് ബോ​ക്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച് സം​ഘം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ട​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ത​ങ്ങ​ൾ പി​ന്നാ​ലെ വാ​ഹ​ന​ത്തി​ൽ വ​രു​മെ​ന്നും സം​ഘം വ്യാ​പാ​രി​യെ അ​റി​യി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. വ്യാ​പാ​രി ക​ട​യി​ലെ​ത്തി ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ‘പോ​ലീ​സി​നെ’ കാ​ണാ​താ​യ​തോ​ടെ​യാ​ണ് പ​ണം കൊ​ള്ള​യ​ടി​ച്ച​താ​ണെ​ന്ന് മ​ന​സ്സി​ലാ​വു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....

അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂണ്‍ 22 ന് സമര്‍പ്പിക്കും

0
പത്തനംതിട്ട : ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പും ഐ സി എ ആര്‍...

ജില്ലാ പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ 12-മത് അന്താരാഷ്ട്ര...