കൊല്ലം: സുഹൃത്തിന്റെ വീട്ടിലേക്ക് പോയ 19 കാരനെ ക്രൂരമായി മര്‍ദ്ദിച്ച നാലംഗ മദ്യപസംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. ഇരവിപുരം പവിത്രം നഗര്‍ വയലില്‍ വീട്ടില്‍ മണികണ്ഠനാണ് (41) ഇരവിപുരം പോലീസിന്റെ പിടിയിലായത്. മൂന്നുപേര്‍ ഒളിവിലാണ്. എന്നാല്‍ കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദിച്ചതെന്നാണ് മണികണ്ഠന്‍ നല്‍കിയ മൊഴി.കഴിഞ്ഞ ദിവസം വൈകീട്ട് 6 ഓടെ ഇരവിപുരം ഫിലിപ്പ് മുക്കിലായിരുന്നു സംഭവം. ഇരവിപുരം വാളത്തുംഗല്‍ സ്വദേശി നീലകണ്ഠനാണ് (19) മര്‍ദ്ദനമേറ്റത്. സുഹൃത്തായ അനന്തുവിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ റോഡരികില്‍ നിന്ന എട്ടോളം വരുന്ന മദ്യപസംഘം ലേയ്‌സ് ആവശ്യപ്പെട്ടു. ഒരെണ്ണമേയുള്ളൂവെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. സംഭവം ഫോണില്‍ ചിത്രീകരിച്ച അനന്തുവിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നവമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് നീലകണ്ഠന്‍ നല്‍കിയ പരാതിയില്‍ ഇരവിപുരം പോലീസ് കേസെടുക്കുകയായിരുന്നു.
സുഹൃത്തിന്റെ വീട്ടിലേക്ക് പോയ 19 കാരനെ ക്രൂരമായി മര്‍ദ്ദിച്ച നാലംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment